മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ ഈ വർഷത്തെ യുവകർഷകനായി തിരഞ്ഞെടുത്ത മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായ ജിനേഷ് ചാപ്പാടിയെ മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ചു ആദരിച്ചു. ജിനേഷ് ചാപ്പാടി മറുപടി പ്രസംഗം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി കെ.സി ഗണേശൻ, മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.സി രമണി ടീച്ചർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസർ കോർളായി, ജനറൽ സെക്രട്ടറിമാരായ വിഷ്ണു സി.വി, കെ.വി മുഹമ്മദ് കുഞ്ഞി, പ്രേമരാജൻ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അജയൻ.കെ ജനറൽ സെക്രട്ടറി ഫാത്തിമ. യു.പി ,മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, പെരുവങ്ങുർ ബൂത്ത് പ്രസിഡന്റ് മുസമ്മിൽ.യു , മൂസാൻ കുറ്റ്യാട്ടൂര് തുടങ്ങിയവർ പങ്കെടുത്തു.