കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സി.കുഞ്ഞികൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :-   സാഹിത്യ പരിഷത്ത് മുൻ ജില്ലാകമ്മറ്റി അംഗവും മയ്യിൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായിരുന്ന സി.കുഞ്ഞികൃഷ്ണൻ മാസ്റ്ററെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മയ്യിൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ , കെ.ശ്രീധരൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. Dr. രമേശൻ കടൂർ അധ്യക്ഷത വഹിച്ചു.  

ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.സി പത്മനാഭൻ, എ.ഗോവിന്ദൻ. പി.സൗമിനി ടീച്ചർ, ഒ.സി ബേബിലത ടീച്ചർ, പി.കെ പ്രഭാകരൻ, കെ.രാമകൃഷ്ണൻ, കെ.സി ശ്രീനിവാസൻ, എന്നിവർ സംസാരിച്ചു. കെ.കെ കൃഷ്ണൻ സ്വാഗതവും സി.മുരളീധരൻ നന്ദിയും പറഞ്ഞു.

Previous Post Next Post