മട്ടന്നൂര്‍ :- മട്ടന്നൂര്‍ നഗരത്തില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നു രാവിലെ 11 മണിയോടെ മട്ടന്നൂര്‍ ബസ് സ്റ്റാന്റ്, ഗവ. ആശുപത്രി റോഡ്, ലിങ്ക്സ് മാള്‍ പരിസരം എന്നിവങ്ങളിലാണ് തെരുവുനായ ജനങ്ങളെ ആക്രമിച്ചത്. ഇവരെ മട്ടന്നൂരിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നായയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി മൃഗാശുപത്രിയിലെ ഡോക്ടറെത്തി കണ്ണൂരിലേക്ക് മാറ്റി. മട്ടന്നൂര്‍ ടൗണില്‍ നായകള്‍ക്ക് ചിലര്‍ ഭക്ഷണം നല്‍കുന്നുണ്ട്. ചില സമയങ്ങളില്‍ ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നതാണ് നായകൾ അക്രമാസക്തമാവാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.