മാണിയൂർ :- തരിയേരി സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയം വാർഷിക ജനറൽ ബോഡി യോഗം വായനശാലയിൽ വെച്ചു നടന്നു. വയനാട് ഉരുൾപ്പൊട്ടലിൽ മരണമടഞ്ഞവരുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി വി.വി വരുൺ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
കെ.രാമചന്ദ്രൻ ,കെ.പി ശിവദാസൻ, പി.പി.കെ ബാലകൃഷ്ണൻ, കെ.നാരായണൻ, സി.രാജീവൻ എന്നിവർ സംസാരിച്ചു. നെറ്റ് സീറോ കാർബൺ എമിഷനെ കുറിച്ച് ഒ.ബാലകൃഷ്ണൻ മാസ്റ്റർ വിശദീകരിച്ചു. ലൈബ്രറേറിയൻ എൻ.ബീന നന്ദി പറഞ്ഞു.
ഭാരവാഹികൾ
സെക്രട്ടറി : കെ.നാരായണൻ, ജോ: സെക്രട്ടറി പി.പി.കെ ബാലകൃഷ്ണൻ
പ്രസിഡണ്ട് : ഒ.ബാലകൃഷ്ണൻ മാസ്റ്റർ
വൈസ് പ്രസിഡണ്ട് : കെ.പി ശിവദാസൻ