പുതിയതെരു :- ജൈവ അജൈവ മാലിന്യങ്ങൾ പരിസര മലിനീകരണത്തിന് കാരണമാകുന്ന വിധത്തിൽ അലക്ഷ്യമായി സംഭരിച്ചു വെച്ചതിന് ചിറക്കൽ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന 2 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ചിറക്കൽ പുതിയതെരുവിൽ പ്രവർത്തിക്കുന്ന കെവിആർ കാർസ് എന്ന സ്ഥാപനത്തിന് 5000 രൂപയും ഹെയർബേ സ്റ്റുഡിയോ ആൻഡ് ഫാമിലി സലൂൺ എന്ന സ്ഥാപനത്തിന് 2500 രൂപയും ആണ് പിഴ നൽകിയത്.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ അഷ്റഫ് പി.പി, എൻഫോഴ്സ്മെന്റ് ഓഫീസർ രഘുവരൻ ടി.വി, സ്ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി.കെ, ചിറക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ജിഷാൻ എംഎംവി എന്നിവർ പങ്കെടുത്തു.