കണ്ണൂർ :- ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം തരം തിരിക്കാതെ കൂട്ടിയിട്ടതിനും മലിനജലം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനും കൂനത്ത് പ്രവർത്തിക്കുന്ന ചോയ്സ് പ്ലൈ വുഡ് എന്ന സ്ഥാപനത്തിന് 10000 രൂപയും ബാത്‌റൂമിൽ നിന്നുള്ള മലിന ജലം തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിനു ബെസ്റ്റ് റോക്ക് എന്ന സ്ഥാപനത്തിന് 5000 രൂപയും മാലിന്യം തരംതിരിക്കാതെ പരിസര മാലിനികരണത്തിന് കാരണമാകും വിധം കൂട്ടിയിട്ടതിന് ചെങ്ങളായിയിൽ പ്രവർത്തിക്കുന്ന തവക്കൽ ട്രെഡേഴ്‌സിന് 3000 രൂപയും പിഴ ചുമത്തി.
പരിശോധനയിൽ ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി എൻഫോസ്‌മെന്റ് ഓഫീസർ രഘുവരൻ ടി.വി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി.കെ ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ടിജോ.കെ ജോർജ് എന്നിവർ പങ്കെടുത്തു.