സുഹൃത്തുക്കള്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിന് പാറയിടുക്കില്‍ കുടുങ്ങി ദാരുണാന്ത്യം


മലപ്പുറം :- മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കൽ ഹൗസില്‍ സര്‍ത്താരജ് (24) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പ്രാദേശിക വിനോദ സഞ്ചാ കേന്ദ്രമായ മലപ്പുറം ചോക്കാട് കെട്ടുങ്ങലിലാണ് സംഭവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ത്താജ് അവധിക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.

നാട്ടിലെ സുഹൃത്തുക്കള്‍ക്കൊപ്പം ചോക്കാട് പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. ഇതിനിടയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങി പോവുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും യുവാവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി യുവാവിനെ പുറത്തെടുത്തപ്പോഴേക്കും ആരോഗ്യനില ഗുരുതരമായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post