കൊളച്ചേരി :- CPIM 24- മത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായുള്ള കൊളച്ചേരി ലോക്കലിലെ സമ്മേളനങ്ങൾക്ക് ചെറുക്കുന്ന് സമ്മേളനത്തോടെ തുടക്കമാകും. ചെറുക്കുന്ന് ബ്രാഞ്ച് സമ്മേളനം സെപ്റ്റംബർ 1 ഞായറാഴ്ച മയ്യിൽ ഏരിയാ കമ്മിറ്റി അംഗം സി.പി നാസർ ഉദ്ഘാടനം ചെയ്യും.
ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര , ലോക്കൽ കമ്മിറ്റി അംഗങ്ങളായ എ.പി സുരേശൻ, എ.കൃഷ്ണൻ, സി.രജുകുമാർ , കെ.രാമകൃഷ്ണൻ മാസ്റ്റർ, ഇ.പി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കും.