സർക്കാരിൻ്റെ ഓണക്കിറ്റ് സപ്ലൈക്കോ വഴി നൽകിയേക്കും


തിരുവനന്തപുരം :- സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് റേഷൻകടകൾക്കു പകരം സപ്ലൈകോ വിൽപനശാലകൾ വഴി നൽകാൻ ആലോചന. ഇത്തവണയും 5.87 ലക്ഷം വരുന്ന മഞ്ഞ കാർഡ് ഉടമകൾക്കാണു പ്രധാനമായും കിറ്റ് നൽകുന്നത്. മുൻ വർഷങ്ങളിൽ റേഷൻ കടകൾ വഴിയായിരുന്നു കിറ്റ് വിതരണം. ചുരുങ്ങിയ എണ്ണം കിറ്റുകൾ റേഷൻ കടയിൽ എത്തിക്കാനുള്ള പ്രയാസവും കിറ്റുകൾ മുൻപ് വിതരണം ചെയ്ത ഇനത്തിൽ കമ്മിഷൻ കുടിശിക നൽകാത്തതിൽ റേഷൻ വ്യാപാരി സംഘടനകൾക്കുള്ള പ്രതിഷേധവും കണക്കിലെടുത്താണ് ഇപ്പോഴത്തെ നീക്കം.

സപ്ലൈകോയുടെ മാവേലി സ്‌റ്റോർ ഉൾപ്പെടെയുള്ള വിൽപനശാലകൾ വഴി നിലവിൽ റേഷൻ കാർഡ് ഉടമകൾ സബ്‌സിഡി സാധനങ്ങൾ നൽകുന്നുണ്ട്. ഇതേ സംവിധാനം കിറ്റ് വിതരണത്തിനും ഉപയോഗിക്കാനാണു നീക്കം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അധികൃതർ പറഞ്ഞു.

Previous Post Next Post