മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. വിൻന്റ്റർ ഷെഡ്യൂളിലും കണ്ണൂരിനും അബുദാബിക്കും ഇടയിൽ ഇൻഡിഗോ പ്രതിദിന സർവീസാണ് നടത്തുക. സമയക്രമത്തിൽ മാറ്റമുണ്ട്.
രാത്രി 10.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 12.35ന് അബുദാബിയിൽ എത്തി, പ്രാദേശിക സമയം വെളുപ്പിന് 1.35ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 6.40ന് കണ്ണൂരിൽ എത്തുന്ന തരത്തിലാണ് പുതുക്കിയ സമയം. ഒക്ടോബർ അവസാന വാരം മുതൽ 2025 മാർച്ച് വരെയാണ് വിൻ്റർ ഷെഡ്യൂൾ.