മയ്യിൽ :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.ടി കത്രിക്കുട്ടി ഉദ്ഘാടനം ചെയ്തു. ചട്ടുകപ്പാറ സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കെ.പദ്‌മനാഭൻ അധ്യക്ഷത വഹിച്ചു. സി.ബാലഗോപാലൻ പ്രമേയം അവതരിപ്പിച്ചു.
സി.പദ്‌മനാഭൻ, എം.വി ഇബ്രാഹിം കുട്ടി, പി.പി രാഘവൻ, വി.മനോമോഹനൻ, സി.രാമകൃഷ്ണൻ, കെ.വി.വിജയൻ നമ്പ്യാർ, വി.രമാദേവി, പി.കുട്ടിക്കൃഷ്ണൻ, കെ.വി സരസ്വതി, എം.ജനാർദനൻ, കെ.വി ചന്ദ്രൻ എന്നിവർ സംസാരിച്ചു.