ഉത്തരവ് പിൻവലിച്ചു ; ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തിദിനമല്ല


തിരുവനന്തപുരം :- ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ പത്താം ക്ലാസ് വരെയുള്ള സർക്കാർ - എയ്‌ഡഡ് സ്കൂ‌ളുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ ഉത്തരവാണ് പൊതു വിദ്യാഭ്യാസ ഡയറക്‌ടർ പിൻവലിച്ചത്. സർക്കാർ ഉത്തരവ് ഓഗസ്‌റ്റ്‌ ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇതേത്തുടർന്നാണ് തീരുമാനം. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും വരെ ഉത്തരവ് പിൻവലിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ്.ഷാനവാസ് അറിയിച്ചു. അധ്യാപക സംഘടനകളുടെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെയും ഹർജി പരിഗണിച്ചാണ് സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.

Previous Post Next Post