മികച്ച കർഷക കൂട്ടായ്മക്കുള്ള സംസ്ഥാന അവാർഡ് നേടിയ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയെ SBI മയ്യിൽ ബ്രാഞ്ച് അനുമോദിച്ചു


മയ്യിൽ :- കേരള സർക്കാരിന്റെ 2023 ലെ മികച്ച കർഷക കൂട്ടായ്മക്കുള്ള (FPO) സംസ്ഥാന അവാർഡ് നേടിയ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയെ ചിങ്ങം1 കർഷക ദിനത്തിൽ SBI മയ്യിൽ ബ്രാഞ്ച് ആദരിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് മാനേജർ യു.എസ് ശ്രീജിത്ത്‌ ഉപഹാരം വിതരണം ചെയ്തു. 

അസിസ്റ്റന്റ് മാനേജർ യു.അരുൺ കൃഷ്ണൻ, അധ്യക്ഷത വഹിച്ചു. മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിക്ക് വേണ്ടി ഡയറക്ടർമാരായ ഇ.പി രാജൻ, യു.ലക്ഷ്മണൻ, എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. അഗ്രി:ലോൺ ഓഫീസർ കെ.ലിജിന, ഇ.പി രാജൻ എന്നിവർ സംസാരിച്ചു.



Previous Post Next Post