കണ്ണൂർ :- ഓണസദ്യയ്ക്കുള്ള പച്ചക്കറികൾ ലഭ്യമാക്കാൻ സംവിധാനങ്ങളുമായി കൃഷി വകുപ്പ്. വില നിയന്ത്രിക്കാനുള്ള വിപണി ഇടപെടലിന്റെ ഭാഗമായി ഇത്തവണ ജില്ലയിൽ 141 പച്ചക്കറിച്ചന്തകളാണ് കൃഷി വകുപ്പ് ഒരുക്കുന്നത്. പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും ഇവിടെ ലഭ്യമാവും. കൃഷി ഭവനുകളുടെ നേതൃത്വത്തിൽ 89 കേന്ദ്രങ്ങളിലും ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ 46 കേന്ദ്രങ്ങളിലും വിഎഫ്‌പിസി കെയുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലും വിപണികൾ സജ്ജമാക്കും. സെപ്റ്റംബർ 14 വരെയാണ് ചന്തകൾ പ്രവർത്തിക്കുക. ജില്ലയിലെ കർഷകരിൽ നിന്നു ലഭ്യമായ പച്ചക്കറികൾ സംഭരിക്കുകയും ബാക്കി പുറത്തുനിന്ന് എത്തിക്കുകയുമാണ് ചെയ്യുന്നത്.
കർഷകരിൽ നിന്ന് 10 ടണ്ണിലേറെ നാടൻ ഉൽപന്നങ്ങൾ സംഭരിച്ചതായി ഹോർട്ടി കോർപ് ജില്ലാ മാനേജരും കൃഷി വകുപ്പ് അസി. ഡയറക്ടറുമായ സി.വി ജിദേഷ് പറഞ്ഞു. പൊതുവിപണിയിലെ സംഭരണ വിലയേ ക്കാൾ 10 ശതമാനം തുക അധികം നൽകിയാണ് കർഷകരിൽ നിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. ഇവ വിപണിയിലെ വിൽപന വിലയേക്കാൾ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. തളിപ്പറമ്പ്, കൂത്തുപറമ്പ്, ഇരി ട്ടി, ഇരിക്കൂർ ബ്ലോക്കുകളിൽ നിന്ന് കക്കിരി, കപ്പ, പൂവൻ പഴം, നേന്ത്രൻ, പടവലം, പാവൽ, ചുര യ്ക്ക, മത്തൻ, ഇളവൻ തുടങ്ങിയവയാണ് സംഭരിച്ചത്. സംഭരണം തുടരും. പാലക്കാട് ജില്ലയി ലെ കർഷകരിൽ നിന്ന് ചെറിയ ഉള്ളി, ചേന, തക്കാളി, ഇളവൻ, ഗുണ്ട് മുളക്, ചുരയ്ക്ക എന്നിവയും വയനാട്ടിൽ നിന്ന് ഉള്ളിയും ഇടുക്കിയിൽ നിന്ന് കാബേജ്, മറയൂർ ശർക്കര എന്നിവയും സംഭരിച്ചിട്ടുണ്ട്.