വീട്ടുവളപ്പിൽ മാലിന്യം കൂട്ടിയിട്ടു ; സ്ഥലം ഉടമയ്ക്ക് 5000 രൂപ പിഴ


കണ്ണൂർ :- നഗരത്തിലെ തട്ടുകടയിൽ നിന്നുള്ള മാലിന്യം ചെമ്പിലോട് പഞ്ചായത്തിലെ വീട്ടുവളപ്പിൽ വലിച്ചെറിയുകയും കൂട്ടിയിടുകയും ചെയ്‌ത സ്ഥലം ഉടമയ്ക്ക് ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴ ചുമത്തി.

 കണ്ണൂർ ജില്ലാ ബാങ്കിന് സമീപമുള്ള തട്ടുകടയിലെ ജൈവ അജൈവ മാലിന്യമാണ് ചെമ്പിലോട് പഞ്ചായത്തിലെ വീട്ടു പറമ്പിൽ കൂട്ടിയിട്ടിരിക്കുന്നതായി സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യം തരംതിരിച്ച് ശാസ്ത്രീയമായി സ്വന്തം ചെലവിൽ സംസ്കരിക്കാനും, 5000 രൂപ പിഴ ചുമത്തി തുടർ നടപടി സ്വീകരിക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് പഞ്ചായത്തിന് നിർദേശം നൽകി.

Previous Post Next Post