കാലിഫോർണിയ :- കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നിർമിതബുദ്ധി (എ.ഐ) ഫീച്ചറുകളുമായി ഐ ഫോൺ 16 പുറത്തിറക്കി ആപ്പിൾ. സിലിക്കൺവാലി ആസ്ഥാനത്ത് തിങ്കളാഴ്ച നടന്ന ചടങ്ങിലാണ് പുതിയമോഡൽ പുറത്തിറക്കിയത്. ക്യാമറാ കൺട്രോൾ ബട്ടനാണ് പുതിയ സീരീസിൻ്റെ മറ്റൊരു പ്രത്യേകത.
ഐ ഫോൺ 16-ന്റെ വില 799 ഡോളറിൽ ആരംഭിക്കും. 16 പ്രോ (128 ജി.ബി) 999 ഡോളറിലും പ്രോ മാക്സ് (256 ജി.ബി) 1199 ഡോളറിലും വില ആരംഭിക്കും. സെപ്റ്റംബർ 13-ന് പ്രീ ഓർഡർ ആരംഭിക്കും. 20- ന് വിപണിയിലെത്തും. ഐ.ഐ ഫീച്ചറുള്ള ആദ്യത്തെ ഐ ഫോൺ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു.