ന്യൂഡൽഹി :- രാജ്യത്ത് എം പോക്സ് ബാധ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശവുമായി കേന്ദ്രസർക്കാർ. എം പോക്സ് സംശയിക്കുന്ന രോഗികളെ ചികിത്സിക്കുന്നതിനായി ഐസൊലേഷൻ സൗകര്യങ്ങളും ആശുപത്രികളും സജ്ജമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
രോഗബാധ സ്ഥിരീകരിച്ചാൽ രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കണം, സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവലോകനം നടത്തണം, ആശുപത്രികളിൽ മതിയായ ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കണം തുടങ്ങിയ നിർദേശങ്ങളുമുണ്ട്. വിദേശത്തുനിന്നെത്തുന്നവരെ ആരോഗ്യമന്ത്രാലയം കർശനമായി നിരീക്ഷിക്കുന്നുണ്ട്.
എന്താണ് എംപോക്സ്
നേരത്തെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്.