2025 ലെ സെറ്റ് പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 20 വരെ


കണ്ണൂർ :- കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെ യും വിഎച്ച്എസ്ഇയിലെ നോൺ-വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിനുള്ള യോഗ്യതാനിർണയ പരീക്ഷയായ സെറ്റിന് (സ്‌റ്റേറ്റ് എലിജി ബിലിറ്റി ടെസ്റ്റ്) ഒക്ടോബർ 20ന് രാത്രി 12 വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. 2025 ജനുവരിയിൽ 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തുന്ന പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. സർക്കാരിനു കീഴിലെ സ്വയംഭരണസ്ഥാപനമായ ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് പരീക്ഷ നടത്തുന്നത്. 

Previous Post Next Post