കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം ഉത്തരവിട്ടു


തിരുവനന്തപുരം :- കേരളത്തിന് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ കേന്ദ്ര ഊർജ മന്ത്രാലയം ഉത്തരവിട്ടു. നാഷനൽ തെർമൽ പവർ കോർപറേഷന്റെ (എൻടി പിസി) ബാർഹ് 1, 2 നിലയങ്ങളിൽ നിന്ന് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം വൈദ്യുതി ലഭ്യമാക്കും. 

വൈദ്യുതി പ്രതിസന്ധി നേരിടാൻ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടത്. ഇതു പരിഗണിച്ചാണ് ഒക്ടോബർ 1 മുതൽ 2025 മാർച്ച് 31 വരെ 177 മെഗാവാട്ട് ലഭ്യമാക്കുന്നത്. വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള പീക്ക് സമയത്ത് യൂണിറ്റിന് 5 രൂപയിൽ താഴെ നിരക്കിലാണ് ഈ വൈദ്യുതി ലഭിക്കുക.

Previous Post Next Post