കുന്നത്തൂർപാടി പുത്തരി ഉത്സവം സമാപിച്ചു


ശ്രീകണ്ഠപുരം :- കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്തെ പുത്തരി ഉത്സവം സമാപിച്ചു. തന്ത്രി പേർക്കുളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് എരമം സന്തോഷ് മാരാരുടെ ശിക്ഷണത്തിൽ തൃച്ചംബരത്തെ 20 കലാകാരൻമാരുടെ പഞ്ചാരിമേളത്തിൻ്റെ അരങ്ങേറ്റം നടത്തി. 11 മണിക്ക് നടന്ന മറുപുത്തരി വെള്ളാട്ടത്തോടെ ചടങ്ങുകൾ അവസാനിച്ചു. 

തുടർന്ന് ഭക്തർക്ക് മുത്തപ്പൻ്റെ പ്രസാദസദ്യ വിളമ്പി. ക്ഷേത്രത്തിലേക്ക് പയ്യാവൂരിൽ നിന്ന് പ്രത്യേക ബസ് സർവീസും എർപ്പെടുത്തിയിരുന്നു. ഈ വർഷത്തെ തിരുവപ്പന ഉത്സവം ഡിസംബർ 17 മുതൽ ഒരു മാസം ആഘോഷിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

Previous Post Next Post