2025 ലെ ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്ന് ഇന്നലെ വരെ അപേക്ഷിച്ചത് 16,669 പേർ


കരിപ്പൂർ :- ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത ഹജ് തീർഥാടനത്തിനായി കേരളത്തിൽനിന്ന് അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം ഇന്നലെ വൈകുന്നേരം വരെ 16,669 ആയി. 65 വയസ്സിനു മുകളിലുള്ള സംവരണ വിഭാഗത്തിൽ 3,536 അപേക്ഷകളും മെഹ്റം (ആൺതുണ) ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തിൽ 1812 അപേക്ഷകളും, ജനറൽ വിഭാഗത്തിൽ 11,321 അപേക്ഷകളും ലഭിച്ചു. 

സൂക്ഷ്‌മ പരിശോധനയ്ക്കു ശേഷം, യോഗ്യമായ അപേക്ഷകൾക്ക് കവർ നമ്പറുകൾ അനുവദിച്ചു തുടങ്ങിയതായി സംസ്‌ഥാന ഹജ് കമ്മിറ്റി അറിയിച്ചു. നിലവിൽ ഹജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി ഈ മാസം 23 ആണ്. 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്‌സ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം. മാർഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

Previous Post Next Post