കണ്ണൂരിന്റെ മോടി കൂട്ടാൻ 4.10 കോടിയുടെ നഗര സൗന്ദര്യവൽക്കരണം


കണ്ണൂർ :- 4.10 കോടി രൂപ ചെലവിട്ട് കണ്ണൂർ കോർപറേഷൻ നഗര സൗന്ദര്യവൽക്കരണം നടപ്പാക്കുന്നു. മറിയ ഇൻഫ്രാസ്ട്രക്‌ചർ എന്ന സ്‌ഥാപനം തയാറാക്കിയ ഡിപിആറിനു കൗൺസിൽ യോഗം അംഗീകാരം നൽകി. പ്ലാസ റോഡ്, ഗാന്ധി സർക്കിൾ, സൂര്യ സിൽക്സ് ജംക്ഷൻ എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായാണു പദ്ധതി നടത്തുക.

ഗാന്ധി സർക്കിളിൽ നിന്ന് തുടങ്ങി താലൂക്ക് ഓഫിസ്, പാമ്പൻ മാധവൻ റോഡ് ജംക്ഷൻ, യോഗശാല ജംക്ഷൻ, പഴയ ബസ് സ്‌റ്റാൻഡ് വരെയും സൗന്ദര്യവൽക്കരണം നടത്തും. ഗാന്ധി സർക്കിളിൽ ക്ലോക്ക് ടവർ, ഡിവൈഡർ, പുൽത്തകിടി, ഇരുഭാഗത്തേക്കും നടപ്പാത, ഹാൻഡ് റെയിൽ, ലൈറ്റിങ് സംവിധാനം എന്നിവ നിർമ്മിക്കും. 2.20 കോടി ഇവിടെ ചെലവിടും.
പ്ലാസ റോഡിൽ ജംക്ഷനിൽ നിന്ന് തുടങ്ങി പ്രഭാത് ജംക്ഷൻ വരെ. ഇവിടെയും ഗാന്ധി സർക്കിളിലെ അതേ സംവിധാനം ഒരുക്കും. 1.89 കോടി ഇവിടെ വിനിയോഗിക്കും. സൂര്യ സിൽക്സ് ജംക്ഷൻ മുതൽ പഴയ മേയറുടെ ബംഗ്ലാവ് വരെയാണു സൗന്ദര്യവൽക്കരണം നടത്തുക.


Previous Post Next Post