കണ്ണൂർ :- അർഷിത് ജ്വല്ലറിയിൽ നിന്നും 7.5 കിലോ വെള്ളി കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ബീഹാർ ഖഗാരിയ സ്വദേശി ധർവേന്ദർ സിംഗിനെയാണ് ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായത്.
കണ്ണപുരം എസ്.ഐ കെ.രാജീവൻ, ടൗൺ എസ്.ഐ.എം അജയൻ, എ.എസ്.ഐ സി.രഞ്ചിത്ത്, നിധീഷ്, എന്നിവർ ചേർന്നാണ് ബീഹാറിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.