തളിപ്പറമ്പ് :- തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്‌ണ ക്ഷേത്രം, കാഞ്ഞിരങ്ങാട് ശ്രീ വൈദ്യനാഥ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ടി ടി കെ ദേവസ്വത്തിൻ്റെ പ്രസിഡണ്ടായി ടി പി വിനോദ് കുമാറിനെ നിയമിച്ചു.
ചൊവ്വ ഹയർ സെക്കൻ്ററി സ്‌കൂൾ അധ്യാപകനും പൊതുപ്രവർത്തകനുമായ ടി പി വിനോദ്‌കുമാർ മഴൂർ സ്വദേശിയാണ്.മൂന്ന് മലബാർ ദേവസ്വം ബോഡ് നോമിനികളും അഞ്ച് പാരമ്പര്യ ട്രസ്‌റ്റിമാരും ഉൾപ്പെടുന്ന എട്ടംഗങ്ങൾ അടങ്ങിയതാണ് ടി ടി കെ ദേവസ്വം മാനേജിങ്ങ് കമ്മറ്റി.