കുറ്റ്യാട്ടൂർ :- കലാലയ കുറ്റ്യാട്ടൂരിന്റെ ആഭിമുഖ്യത്തിൽ എം.എം റഷീദ് മാസ്റ്റര്‍ അനുസ്മരണം സെപ്റ്റംബർ 8 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കുറ്റ്യാട്ടൂര്‍ കെ.എ.കെ.എന്‍.എസ് എ.യു.പി സ്കൂളിൽ വെച്ച് നടക്കും. കലാലയ കുറ്റ്യാട്ടൂര്‍ പ്രസിഡന്റ് സജീവ് അരിയേരി അധ്യക്ഷത വഹിക്കും.
കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് അംഗം യു.മുകുന്ദന് അനുസ്മരണഭാഷണം നടത്തും. കെ.എ.കെ.എന്‍.എസ് യു.പി സ്കൂള്‍ പ്രധാനാധ്യാപിക കെ.കെ അനിത സമ്മാനദാനം നിർവ്വഹിക്കും.