മാലിന്യമുക്ത നവകേരളത്തിനൊപ്പം സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 'ഹരിത'മാകും



ആലത്തൂർ :- മാലിന്യമുക്ത നവകേരളത്തിനൊപ്പം സംസ്ഥാനത്തെ കുടുംബശ്രീ അയൽക്കൂട്ടങ്ങളും 'ഹരിത'മാകും. ഇതിൻ്റെ ഭാഗമായി നാലുതലത്തിലുള്ള കർമപരിപാടി ആവിഷ്കരിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വീ ടുകളിൽ ഉറവിടമാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പാക്കും. അയൽക്കൂട്ടം നേരിട്ടുനടത്തുന്ന പൊതുപരിപാടികളിൽ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി ഹരിത പെരുമാറ്റച്ചട്ടം പാലിക്കും. ഓരോ അയൽക്കൂട്ടത്തിൻറെയും പരിധിയിലെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതിനെതിരായി പ്രവർത്തനം നടത്തും. ശു ചിത്വമുള്ള പാതയോരങ്ങൾ സൃഷ്ടിക്കുന്നതിന് കൂട്ടായ പരിശ്രമം ഏറ്റെടുക്കും.  2025 ഫെബ്രുവരി 15ന് സമ്പൂർണ ഹരിത അയൽ ക്കൂട്ട പ്രഖ്യാപനം നടത്തും.

അംഗങ്ങൾ ഹരിതകർമസേനയ്ക്ക് യൂസർഫീ നൽകുന്നുണ്ട ന്ന് ഉറപ്പാക്കും. വീടുകളിലെ ജല സംരക്ഷണ പ്രവർത്തനം, കൃഷി, മൃഗ പരിപാലന രീതി, മാലിന്യം സംസ്കരിക്കാനുള്ള കുഴി, ജൈവ, അജൈവ മാലിന്യം വേർതിരി ക്കൽ, മഴവെള്ളം സംഭരിച്ചുള്ള കിണർ റീച്ചാർജിങ്, അടുക്കള ത്തോട്ടം, പച്ചത്തുരുത്ത് സ്ഥാപി ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമുള്ള കൂട്ടായ പ്രവർത്ത നം തുടങ്ങി.

Previous Post Next Post