കേരളത്തിൽ റബ്ബർ, തേയില ഉത്പാദനത്തിൽ ഇടിവ്


തിരുവനന്തപുരം :- സംസ്ഥാനത്ത് റബ്ബർ, തേയില തുടങ്ങിയ തോട്ടവിളകളുടെ ഉത്പാദനത്തിൽ ഇടിവ്. റബ്ബർ ഉത്പാദനം 2022-ലെ 6.8 ലക്ഷം ടണ്ണിൽ നിന്ന് 6.3 ലക്ഷം ടണ്ണായി കുറഞ്ഞു. തമിഴ്‌നാട്, കർണാടകം തുടങ്ങിയ അയൽസംസ്ഥാനങ്ങളിൽ തേയില ഉത്പാദനം കൂടിയെങ്കിലും കേരളത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 5.8 ശതമാനത്തിന്റെ കുറവുണ്ടായി. കാപ്പി, ഏലം, കൊക്കോ തുടങ്ങിയവയ്ക്ക് ആഗോളവിപണിയിൽ പ്രിയമേറുന്നതായും അസോസിയേഷൻ ഓഫ് പ്ലാന്റേഴ്‌സ് കേരളയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഏലം ഉത്പാദനവും വിലയും ഉയർന്നിട്ടുണ്ട്.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് വിളകളുടെ വൈവിധ്യവത്കരണം, പൊതു ആവശ്യങ്ങൾക്കായി തോട്ടങ്ങൾ ഏറ്റെടുക്കൽ തുടങ്ങിയ വിഷയങ്ങൾ പരിഗണി ച്ച് സംസ്ഥാന സർക്കാർ പ്ലാന്റേഷൻ നയം കൊണ്ടുവരണമെന്നാണ് തോട്ടമുടമകളുടെ ആവശ്യം. ഈ മാസം 28-ന് കൊച്ചിയിൽ നടക്കുന്ന വാർഷിക പൊതുയോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചചെയ്യും. നടപ്പുവർഷത്തിന്റെ ആദ്യ പകുതിയിൽത്തന്നെ റബ്ബറിൽ 20- 25 ശതമാനം വരെ ഉത്പാദനക്കു റവുണ്ടായി. സ്വാഭാവിക റബ്ബറിൻ്റെ ഉത്പാദനക്ഷമത ഹെക്ടറി ന് 1800 കിലോയിൽ നിന്ന് 1482 കിലോയിലേക്ക്താണു. 

പുനഃ കൃഷിയില്ലാത്തതും ഉത്പാദനക്കുറവിന് കാരണമായി തോട്ടമുടമകൾ ചൂണ്ടിക്കാട്ടുന്നു.തേയില ഉത്പാദനം 63.75 ദശലക്ഷം കിലോ ആയി. മുൻവർഷമിത് 67.7 ദശലക്ഷം കിലോ ആയിരുന്നു. ഉത്പാദനച്ചെലവ് ഉയർന്നതാണ് പ്രധാന പ്രതിസന്ധി. ചൂട് കൂടിയതും തണുപ്പുകാലത്തിന്റെ ദൈർഘ്യം കുറഞ്ഞതുമൊക്കെ ബാധിച്ചു. പുതുകൃഷിയില്ലാത്തതാണ് ഉത്പാദനക്കുറവിന് മറ്റൊരുകാരണം.

Previous Post Next Post