നണിയൂർ നമ്പ്രം :- നണിയൂർ നമ്പ്രം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനാഘോഷം നടത്തി. ജമാഅത്ത് പ്രസിഡന്റ് ആർ.പി മൊയ്തു പതാക ഉയർത്തിക്കൊണ്ട് ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു. നബിദിന. ഘോഷയാത്രയും നടത്തി.
ആഘോഷ കമ്മിറ്റി ചെയർമാൻ സി.എച്ച് മൊയ്തീൻകുട്ടി, ജമാഅത്ത് പ്രസിഡന്റ് ആർ.പി മൊയ്ദു, മുഹിയുദ്ദീൻ ജുമാമസ് ഖത്തീബ് അഷ്റഫ് ഇർഫാനി, ബദർ ജുമാമസ്ജിദ് ഖത്തീബ് അബ്ദുറഹിമാൻ ഫൈസി, ആഘോഷ കമ്മിറ്റി കൺവീനർമാരായ ശരീഫ് പി.പി, അബ്ദുൽ ഖാദർ.എം തുടങ്ങിയവർ നേതൃത്വം നൽകി. സെപ്റ്റംബർ 20, 21 വെള്ളി ശനി ദിവസങ്ങളിൽ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികളും മുതിർന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ഉണ്ടായിരിക്കുന്നതാണ്.