നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിൽ അന്താരാഷ്ട്ര ഹൃദയ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണം നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. രമേശൻ ഉദ്ഘാടനം ചെയ്തു.
ഡോ. ടിൻസി വിനി അധ്യക്ഷത വഹിച്ചു. ഡോ. അക്ഷയ്, ഡോ. അനുഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജെ. എച്ച്. ഐ. ശ്രീമതി. വത്സല "ഹൃദയാരോഗ്യം "എന്ന വിഷയാവതരണം നടത്തി. സ്റ്റാഫ് നേഴ്സ് ശ്രീമതി. സുധർമ സി ജി സ്വാഗതവും ആശവർക്കർ വിദ്യ ജോൺ നന്ദിയും അർപ്പിച്ചു..