വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ


പയ്യന്നൂർ :- പയ്യന്നൂരിൽ സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ. രാമന്തളി വടക്കുമ്പാട് ശാദുലി പള്ളിക്ക് സമീപം ടാക്സി ഡ്രൈവർ യു.സി മുഹമ്മദ് റഫീഖിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറാണ് തീവച്ച് നശിപ്പിച്ചത്.

മുഹമ്മദ് റഫീഖ് യാത്രക്കാരെയും കൊണ്ട് എയർപോർട്ടിൽ പോയിരുന്നു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് സ്കൂട്ടർ കത്തിനശിച്ച വിവരം അറിയുന്നത്. മുഹമ്മദ് റഫീഖിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

Previous Post Next Post