കണ്ണൂർ :- സ്വകാര്യ ബസുകളുടെ സമയത്തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കാളിയായി. കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസ് ഡ്രൈവർ ബസ്സിന്റെ ലിവർ കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിൽ കണ്ണൂർ സ്വദേശി ഷഹീർ അറസ്റ്റിലായി. കോട്ടയ്ക്കൽ സ്വദേശി നൗഷാദിനാണ് അക്രമത്തിൽ പരിക്കേറ്റത്.