കുറ്റ്യാട്ടൂർ :- സ്വച്ത് ഹി സേവ 2024 മാലിന്യ മുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി 'ശുചിത്വം സുന്ദരം എൻ്റെ കുറ്റ്യാട്ടൂർ' എന്ന മുദ്രാവാക്യം ഉയർത്തി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് തല ശുചിത്വ കമ്മിറ്റി യോഗം പ്രസിഡൻ്റ് ചേംബറിൽ ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ് പി.പി റെജി അദ്ധ്യക്ഷത വഹിച്ചു.
ഒക്റ്റോബർ 2 മുതൽ 10 വരെ വാർഡ് തല മീറ്റിംഗ് വിളിച്ചു ചേർത്തു സീറോ വേസ്റ്റ് വാർഡായി എല്ലാ വാർഡും പ്രഖ്യാപിക്കുവാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും ജനുവരി 30 ഓടെ സീറോ വേസ്റ്റ് പഞ്ചായത്തായി പ്രഖ്യാപിക്കാനും തീരുമാനിച്ചു. സെപ്തംബർ 27 മുതൽ 30 വരെ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന നടത്തി ഹരിത സർട്ടിഫിക്കറ്റ് നൽകും. സെക്രട്ടറി കെ.പ്രകാശൻ, വൈസ് പ്രസിഡന്റ് നിജിലേഷ് പറമ്പൻ എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടറി ഹുസൈൻ കെ.കെ സ്വാഗതം പറഞ്ഞു.