സിപിഐഎം കോമക്കരി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ശുചീകരണം നടത്തി



കുറ്റ്യാട്ടൂർ :- സിപിഐഎം കോമക്കരി ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം , കർഷക തൊഴിലാളി, മഹിളാ അസോസിയേഷൻ, ഡിവൈഎഫ്ഐ, ബാലസംഘം എന്നീ സംഘടനയുടെ കോമക്കരി യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും ചേർന്നുകൊണ്ട് അരയാൽമൊട്ട മുതൽ മുണ്ടായി പീടിക വരെയുള്ള സ്ഥലത്ത് ശുചീകരണം നടത്തി. 

വേശാല ലോക്കൽ കമ്മിറ്റി അംഗം നിജിലേഷ് പറമ്പൻ,ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ എ.ഗിരിധരൻ തുടങ്ങിയവർ നേതൃത്വം നൽകി. സെപ്റ്റംബർ 22 ഞായറാഴ്ചയാണ് കോമക്കരി ബ്രാഞ്ച് സമ്മേളനം.






Previous Post Next Post