മൊറാഴ :- ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ല - 9 മത് കൃഷ്ണഗാഥ സത്സംഗം മൊറാഴ തിരുവണ്ണാപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നു. രാജഗോപാലൻ മാഷ് അധ്യക്ഷത വഹിച്ചു. ടി.ഉണ്ണികൃഷ്ണവാര്യർ പട്ടാനൂർ ഉദ്ഘാടനം നടത്തി. കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് കൃഷ്ണപ്പാട്ട് മത്സരം നടത്തി. വിജയികൾക്ക് അനുമോദന പത്രവും ഉപഹാരവും നൽകി. പത്ത് വയസ്സു മുതൽ 70 വയസ്സു വരെയുള്ള 70 പേർ പരിപാടിയിൽ പങ്കെടുത്തു. വി.വി മുരളീധര വാര്യർ സ്വാഗതവും നളിനി.കെ നന്ദിയും പറഞ്ഞു. ശാന്തി മന്ത്രത്തോടെ സത്സംഗം സമാപിച്ചു