കണ്ണൂർ :- പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നൽകിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി 2024 സെപ്റ്റംബർ 26,27,28 തീയ്യതികളിൽ ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പോലീസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നൽകിയിട്ടുള്ള പിഴകളിൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതി മുൻപാകെ അയക്കപ്പെട്ടിട്ടുള്ളവയുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്‌തിട്ടുള്ളവ ഒഴികെയുള്ള ചലാനുകളുടെ പിഴയൊടുക്കി തുടർ നടപടികളിൽ ഒഴിവാക്കുന്നതിലേക്കായി കണ്ണൂർ സിറ്റി പോലീസും മോട്ടോർ വാഹന വകുപ്പും(എൻഫോഴസ്മെന്റ് വിഭാഗം) സംയുക്തമായാണ് ഇ-ചലാൻ അദാലത്ത് സംഘടിപ്പിക്കുന്നത്.
കണ്ണൂർ ആർ.ടി.ഒ ഓഫീസിൽ വെച്ച് 2024 സെപ്റ്റംബർ 26,27,28 തീയ്യതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകുന്നേരം 05.00 മണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ അപേക്ഷ നൽകി പിഴ ഒടുക്കാവുന്നതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9567281014 (പോലീസ്) 9188961213 ( മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. പിഴ ഒടുക്കുന്നതിനായി കാർഡ്,യു.പി.ഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂ.