കുന്നത്തൂർപാടി പുത്തരി ഉത്സവം സെപ്റ്റംബർ 28,29 തീയതികളിൽ


ശ്രീകണ്ഠപുരം :- കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി ഉത്സവം സെപ്റ്റംബർ 28, 29 തീയതികളിൽ നടക്കും. സെപ്റ്റംബർ 28ന് രാവിലെ 5 മണിക്ക്  ഗണപതിഹോമം, 9 മണിക്ക് കലശ പൂജ, വിശേഷാൽ പൂജകൾ, 11 മണിക്ക് വെള്ളാട്ടം എന്നിവ നടക്കും. 

വൈകുന്നേരം 7 മണിക്ക്  താഴെ  പൊടിക്കളത്ത് പൈങ്കുറ്റി, 7.30ന് വെള്ളാട്ടം എന്നിവ നടക്കും. സെപ്റ്റംബർ 29ന് രാവിലെ 10 മണിക്ക്  മറുപുത്തരി വെള്ളാട്ടവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

Previous Post Next Post