കൊളച്ചേരി :- ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) കമ്പിൽ യൂണിറ്റിന്റെ വാർഷിക സമ്മേളനം കൊളച്ചേരി മുക്കിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട് സജീവൻ മയ്യിലിന്റെ അധ്യക്ഷതയിൽ ജില്ല ജോയിൻ സെക്രട്ടറി പവിത്രൻ മോണാലിസ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് ജോയിൻ സെക്രട്ടറി അനീഷ് മഴവിൽ അനുശോചനപ്രമേയം അവതരിപ്പിച്ചു. മേഖല പ്രസിഡന്റ് രാകേഷ് ആയിക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു. 'കണ്ണാടിപ്പറമ്പിലെ കല്യാണ ആലോചന' എന്ന സിനിമയ്ക്ക് നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് അഭിനയിച്ച യൂണിറ്റിലെ ഫോട്ടോഗ്രാഫറായ ജിതിൻ കണ്ണാടിപ്പറമ്പ്, സിജിൻ കണ്ണാടിപ്പറമ്പ് എന്നിവരെ സമ്മേളനത്തിൽ അനുമോദിച്ചു.
ജില്ലാ കമ്മിറ്റി അംഗം ലാവണ്യ രാജീവൻ, മേഖല ട്രഷറർ സുധർമൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മേഖലാ സെക്രട്ടറി സാഗർ പ്രകാശ് സംഘടന റിപ്പോർട്ടും, യൂണിറ്റ് സെക്രട്ടറി ബിനേഷ് പട്ടേരി പ്രവർത്തന റിപ്പോർട്ടും, യൂണിറ്റ് ട്രഷറർ രാജീവൻ ഗ്രാൻമ വരവ് ചെലവ് കണക്കും രാകേഷ് ചട്ടുകപ്പാറ പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് മനു മയ്യിൽ നന്ദി പറഞ്ഞു.








