മയ്യിൽ :- ലെൻസ്ഫെഡ് (ലൈസൻസ്‌ഡ് എഞ്ചിനീയേഴ്സ‌് & സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ) കൊളച്ചേരി യൂണിറ്റ് കമ്മറ്റിയുടെ 14-ാം യൂണിറ്റ് കൺവെൻഷനിൽ 'കൊളച്ചേരി വാർത്തകൾ Online News' ലേഖകൻ കെ.പി മഹമ്മൂദിനെയും ലേഖിക സ്നേഹ രാജിനെയും ആദരിച്ചു.
മയ്യിൽ സാംസ് ഹാളിൽ നടന്ന പരിപാടിയിൽ കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരിയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ രവി മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.
2023-24 വർഷത്തെ ഗുരു നിത്യ ചൈതന്യയതി മികച്ച സംരംഭകനുള്ള സംരംഭകശ്രീ പുരസ്‌കാര ജേതാവ് ബാബു പണ്ണേരി, ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ട്രെയിനിങ് ക്യാമ്പ് പൂർത്തിയാക്കിയ കോച്ച് പി.നിഖിൽ, SSLC, പ്ലസ് ടു, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമയ സദൻ, അൻകേത് ജി നാഥ് , റോണക്ക് ജി നാഥ് എന്നിവരെയും മയിൽ ഏരിയയിലെ ദൃശ്യ അച്ചടി മാധ്യമ പ്രവർത്തകരെയും ചടങ്ങിൽ വച്ച് ആദരിച്ചു.
കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബിലുമോൻ കെ.കെ അനുശോചനപ്രമേയം അവതരിപ്പിച്ചു. ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയാ കമ്മറ്റി പ്രസിഡന്റ് ശ്രീജു.എം മുഖ്യാതിഥിയായി.