CRC- അംഗൻവാടി റോഡ് താർ ചെയ്ത് ഗതാഗത യോഗ്യമാക്കുക - CPIM പെരുമാച്ചേരി ബ്രാഞ്ച്


പെരുമാച്ചേരി :-
CRC- അംഗൻവാടി  റോഡ് താർ ചെയ്ത് ഗതാഗത യോഗ്യമാക്കുക,നരിമടചാൽ - മൈലാടി റോഡ് പഞ്ചായത്ത് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ സിപിഐ (എം) പെരുമാച്ചേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിൽ കൂടി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

ബ്രാഞ്ചിലെ മുതിർന്ന അംഗം കെ.പി മാലതി  പതാക ഉയർത്തി.വി.കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.മുതിർന്ന അംഗം കെ.പി മാലതിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ഏരിയാ കമ്മിറ്റി അംഗം കെ.വി പവിത്രൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി വി കെ ഉജിനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.ശ്രീധരൻ സംഘമിത്ര , എ കൃഷ്ണൻ , കെ.പി സജീവ് , ഇപി ജയരാജൻ, എം.വി. ഷിജിൻ സംസാരിച്ചു.

കെ.വി സഗുണനെ ബ്രാഞ്ച് സിക്രട്ടറിയായി സമ്മേളനം  തിരഞ്ഞെടുത്തു.



Previous Post Next Post