കൊളച്ചേരി :- CPIM അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥ സംഘടിപ്പിച്ചു.
മൗന ജാഥ കരിങ്കൽ കുഴിയിൽ നിന്ന് ആരംഭിച്ച് കൊളച്ചേരി മുക്കിൽ സമാപിച്ചു.തുടർന്ന് നടന്ന അനുശോചന യോഗത്തിൽ എം. ദാമോദരൻ, പി.വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു.ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.എ.പി സുരേഷ്, കുഞ്ഞിരാമൻ കൊളച്ചേരി, കെ.രാമകൃഷ്ണൻ നേതൃത്വം നൽകി