കണ്ണൂർ :- ഓണാഘോഷത്തോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കണ്ണൂർ നഗരത്തിൽ താൽക്കാലിക ഗതാഗത പരിഷ്കരണം ഏർപ്പെടുത്താൻ മേയർ മുസ്ലിഹ് മഠത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു. ഉത്സവദിനങ്ങളിൽ തളിപ്പറമ്പ് ഭാഗത്തുനിന്നു വരുന്ന ബസുകൾ സ്റ്റേഡിയം വഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് വി ടാനാണ് തീരുമാനം
റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തോടു ചേർന്ന ബസ്സ്റ്റോപ് മുൻ പോട്ടേക്ക് മാറ്റും. ഗാന്ധി സർക്കിൾ മുതൽ സിവിൽ സ്റ്റേഷൻ മെയിൻ ഗേറ്റ് വരെയുള്ള ഭാഗത്ത് ഡിവൈഡറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഡപ്യൂട്ടി മേയർ പി.ഇന്ദിര, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷന്മാരായ പി.ഷമീമ, വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കോർപറേഷൻ സെക്രട്ടറി ടി.അജേഷ്, അഡീഷനൽ സെക്രട്ടറി ഡി.ജയകുമാർ, എം.കെ മനോജ് കുമാർ, എംവിഐ എം.പി റോഷൻ, ടൗൺ എസ്ഐ പി.പി ഷമീൽ, ട്രാഫിക് എസ്ഐ മനോജ്കുമാർ എന്നിവർ പങ്കെടുത്തു.