പാപ്പിനിശ്ശേരിയിൽ റോഡരികിൽ നിന്നു മുറിച്ച മരത്തിന്റെ തടികൾ റോഡിൽ തന്നെ കൂട്ടിയിട്ടു ; ബുദ്ധിമുട്ടിലായി യാത്രക്കാർ


പാപ്പിനിശ്ശേരി :- റോഡരികിൽ നിന്നു മുറിച്ച മരത്തിന്റെ തടികൾ റോഡിൽ തന്നെ കൂട്ടിയിട്ടു. ഗതാഗതത്തിരക്കേറിയ ചുങ്കം - കോട്ടൺസ് പഴയ ദേശീയപാതയിലാണ് മരത്തടികൾ. തിരക്കേറിയ ചുങ്കം ജംക്ഷനിൽ മരത്തടികളുള്ളത് ഗതാഗതക്കുരുക്കിനും കാരണമായി. കെഎസ്‌ടിപി പാപ്പിനിശ്ശേരി - പിലാത്തറ റോഡിൽ നിന്നുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടുന്ന റോഡിലാണ് തടസ്സം.

ആഴ്‌ചകളായി ഇവയിവിടെ കിടക്കുകയാണ്. അപകടകരമായി നിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചു നീക്കുന്നതിനുപകരം ചുങ്കത്ത് പലയിടങ്ങളിലായി മരം മുഴുവൻ മുറിച്ചുമാറ്റുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. തണൽമരങ്ങളടക്കം മുറിച്ചുനീക്കാനുള്ള ശ്രമം നടക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടു.

Previous Post Next Post