ചേലേരി:-ടി സി പദ്മനാഭൻ വളവിൽ ചേലേരിയുടെ 12-ാം ചരമദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വെച്ച് *Youth Care* കൊളച്ചേരി മണ്ഡലം കമ്മിറ്റിക്ക് സഹായധനം കൈമാറി. മക്കളായ എം പി പ്രജിത്ത്, എം പി സജിത്ത്, എം പി സുജിത്ത് എന്നിവർ ചേർന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനു തുക കൈമാറി.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവിൻ പി ചേലേരി , വൈസ് പ്രസിഡന്റ് രജീഷ്, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് പ്രസിഡന്റ് അമൽ കുറ്റിയാട്ടൂർ, ചേലേരി മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ കലേഷ്, ടിന്റു സുനിൽ, വേലായുധൻ, സുജിൻലാൽ, ജനാർദനൻ, നിതുൽ, എം പി രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു