കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി


കൊളച്ചേരി :- വയനാട് ദുരന്തത്തിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ് നടത്തുകയും ഭീമമായ കള്ളക്കണക്ക് എഴുതുകയും ചെയ്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും രാജ്യത്തെ ആകമാനം നടുക്കിയ വയനാട് ദുരന്തത്തിൽപെട്ട ആളുകൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കും എന്ന് പറഞ്ഞ് വയനാട്ടിൽ വന്ന്  മടങ്ങിയ പ്രധാനമന്ത്രി വാക്ക് പാലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമ്പിൽ ബസാറിൽ പ്രതിഷേധ പ്രകടനം നടത്തി. 

മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, വൈസ് പ്രസിഡണ്ട മാരായ കെ.വത്സൻ, സുനിത, അബൂബക്കർ, മണ്ഡലം സെക്രട്ടറിമാരായ എ.ഭാസ്കരൻ, സി.കെ സിദ്ദിഖ് കെ.ബാബു, എം.പി ചന്ദന, സി.ശ്രീധരൻ മാസ്റ്റർ, പി.പി. രാധാകൃഷ്ണൻ, വിദ്യ, ഷൈജു, ആദിത്യൻ അനില എം.ടി, എം.ടി അനിൽ പി.പി ശാദുലി സംഗീത ഭാസ്കരൻ, എം.പി അരവിന്ദാക്ഷൻ, എറമുള്ളാൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

കമ്പിൽ ബസാറിൽ നടന്ന പ്രതിഷേധയോഗം ടി.പി സുമേഷ് അധ്യക്ഷത വഹിച്ചു. കെ.എം ശിവദാസൻ, സി.ശ്രീധരൻ മാസ്റ്റർ, കെ പി മുസ്തഫ, സുനിത, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. എം.ടി അനിൽകുമാർ ചടങ്ങിന് നന്ദി പറഞ്ഞു.

Previous Post Next Post