ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ നടക്കുന്ന CPI(M) വേശാല ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു


ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ സമ്മേളനം ഒക്ടോബർ 19,20 തീയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.നാണു അദ്ധ്യക്ഷത വഹിച്ചു. എം.വി സുശീല , കെ.ഗണേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.പ്രീയേഷ് കുമാർ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ 

കൺവീനർ - കെ.രാമചന്ദ്രൻ 

ജോ: കൺവീനർ - പി.സജേഷ്, പി.പി സജീവൻ

ചെയർമാൻ - കെ.ഗണേശൻ

വൈസ് ചെയർമാൻ - പി.അനീശൻ, കെ.രാജീവൻ







Previous Post Next Post