കൊച്ചി :- ആലപ്പുഴ രാമങ്കരി കോടതിയങ്കണത്തിൽ അഭിഭാ ഷകന് നേരേ പോലീസ് അതിക്രമം ഉണ്ടായെന്ന പരാതിയിൽ വിശദവിവരങ്ങൾ തേടി കേരളാ ഹൈക്കോടതി. കോടതിയങ്കണത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ജയ്മോനെതിരേ കൊടുങ്ങല്ലൂർ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ വിശദാംശങ്ങൾ അറിയിക്കാനാണ് ഹൈക്കോടതി നിർദേശം.
വലപ്പാട് എസ്.എച്ച്.ഒ.യ്ക്ക് ജസ്റ്റി സ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. അഭിഭാഷകനെതിരേയുണ്ടായ പോലീസ് അതിക്രമത്തെ തുടർന്ന് കോടതി സ്വമേധയായെടുത്ത ഹർജിയിലാണ് നടപടി.
രാമങ്കരി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ച ജെയ്മോനെ പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ അഭിഭാഷകനു നേരേ അതിക്രമം ഉണ്ടായി എന്നാണ് പരാതി. സെപ്റ്റംബർ ഒൻപതിനായിരുന്നു സംഭവം.
രാമങ്കരി കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റൊരു കേസിൽ കൊടുങ്ങല്ലൂർ കോടതി അന്നുതന്നെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് എന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. കൊടുങ്ങല്ലൂർ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് രാമങ്കരി കോടതിയുടെ ശ്രദ്ധ യിൽപ്പെടുത്തിയിരുന്നുവെന്നും വിശദീകരിച്ചു.
ഇതിൽ ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ അഭിഭാഷകൻ സംശയം പ്രകടിപ്പിച്ചു.. കൊടുങ്ങല്ലൂർ കോടതി അറന സ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് അറി യിച്ചിട്ടും രാമങ്കരി കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ പ്രതിയെ കോടതിയങ്കണത്തിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടി യിൽ ഔചിത്യക്കുറവുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. രാമങ്കരി കോടതിയെ അറിയിച്ച് പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്യുന്നതായിരുന്നു ഉചിതമെന്നും കോടതി പറഞ്ഞു.
തുടർന്നാണ് കൊടുങ്ങല്ലൂർ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിന്റെ വിവരം എങ്ങനെ പുളിങ്കുന്ന് പോലീസിനെ അറിയിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ സത്യവാങ്മൂലത്തിലൂടെ അറിയിക്കാൻ കോടതി നിർദേശിച്ചത്. വിഷയം 26-ന് വീണ്ടും കോടതി പരിഗണിക്കും.