സ്പോർട്സിൽ നേട്ടവുമായി കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ


കമ്പിൽ :- സ്പോർട്സിൽ നേട്ടവുമായി കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ. സബ്ജില്ലാതല ഖൊ ഖൊ മത്സരത്തിൽ സബ് ജൂനിയർ ബോയ്സ് വിന്നേഴ്സും, സബ് ജൂനിയർ ഗേൾസ് റണ്ണേഴ്സ് അപ്പും ആയി.

മാങ്ങാട്ട് പറമ്പ് കേന്ദ്രീയ വിദ്യാലയം ഗ്രൗണ്ടിൽ വെച്ചായിരുന്നു മത്സരങ്ങൾ നടന്നത്. 5 ആൺകുട്ടികളും 5 പെൺകുട്ടികളും ജില്ലാതല മത്സരത്തിൽ പങ്കെടുക്കുവാനുള്ള സെലക്ഷനും ലഭിച്ചിട്ടുണ്ട്.

Previous Post Next Post