തലശ്ശേരി :- തലശ്ശേരി- നെടുംപൊയിൽ - മാനന്തവാടി - ബാവലി അന്തർ സംസ്ഥാന പാതയിൽ വയനാട് അതിർത്തിയോട് ചേരുന്ന ഭാഗത്തിടിഞ്ഞ ചുരം പുനർനിർമിക്കുന്നതിനിടെ പുർണമായും ഇടിഞ്ഞു.
ഒരാഴ്ചയായി തുടരുന്ന നിർമാണ പ്രവൃത്തിക്കിടെ വെള്ളിയാഴ്ചയാണ് പൂർണമായും ഇടിഞ്ഞത്. ഇതോടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകുന്നതിനായി ഒരുക്കിയ താൽക്കാലിക സംവിധാനവും ഇല്ലാതായി. കൊട്ടിയൂർ പാൽച്ചുരംവഴി മാത്രമേ ഇനി വാഹനഗ താഗതം സാധ്യമാകൂ.
ഒരു മാസംമുമ്പാണ് കാലവർഷക്കെടുതിയിൽ ചുരത്തിലെ രണ്ടാം വളവ് റോഡിൽ വലിയ വിള്ളൽ വീണത്. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. പൊതുമരാമത്ത് തിരുവനന്തപുരത്തുനിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘത്തിന്റെ റിപ്പോർട്ടനുസരിച്ച് അടിയന്തര പ്രാധാന്യത്തോടെ പുനർനിർമാണം തുടങ്ങിയെങ്കിലും കനത്തമഴ മൂലം നിർത്തിവയ്ക്കേണ്ടിവന്നു.