ചേലേരി :- വളവിൽ ചേലേരി പി.വി ശ്രീധരന്റെ 4-ാം ചരമവാർഷികദിനത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ധനസഹായം നൽകി.
ഭാര്യ കനകവല്ലിയിൽ നിന്നും സ്പർശനം ചാരിറ്റബിൾ ട്രഷറർ പി.വി പവിത്രൻ തുക ഏറ്റുവാങ്ങി. കൺവീനർ പി.കെ വിശ്വനാഥൻ, പി.വിനോദ്, ശ്രീധരന്റെ മകളുടെ മകൾ വിഷ്ണു രാജ് എന്നിവർ പങ്കെടുത്തു.