ഫോ‌ക്ലോർ അക്കാദമി അവാർഡിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ :- കേരള ഫോക്‌ക്ലോർ അക്കാദമി 2023 വർഷത്തെ നാടൻ കലാകാര അവാർഡിന് അപേക്ഷ ക്ഷണിച്ചു. കലാകാരന്റെ പേര്, വിലാസം, ജനനത്തീയതി, അവാർഡിന് അപേക്ഷിക്കുന്ന കലാരൂപം, ഫോൺ നമ്പർ എന്നിവ ചേർക്കണം. വിവരങ്ങൾ എഴുതിയോ ടൈപ്പ് ചെയ്തോ കലാകാരൻ ഒപ്പിട്ട് സമർപ്പിക്കണം.

കലാരംഗത്ത് പരിചയം തെളിയിക്കുന്ന കോർപ്പറേഷൻ/മുനി സിപ്പൽ/ഗ്രാമപ്പഞ്ചായത്ത് ചെയർപേഴ്‌സൺ/ പ്രസിഡന്റ് എന്നിവരുടെ പരിചയപ്പെടുത്തൽ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വേണം. ഒരാളുടെ പേര് മറ്റേതെങ്കിലും വ്യക്തിയോ കലാ സംഘടനയോ അവാർഡിന് നിർദേശിക്കുകയാണെങ്കിൽ മേൽപ്പറഞ്ഞ വിവരങ്ങളും കലാകാരൻ്റെ സമ്മതപത്രവും ഉണ്ടായിരിക്കണം. ഓരോ അപേക്ഷകനും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകളും ആധാർകാർഡിൻ്റെ കോപ്പിയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉൾപ്പെടുത്തണം.

അപേക്ഷകൾ ഒക്ടോബർ 25-നുള്ളിൽ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.ഒ. ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ : 04972 778090.

ഫെലോഷിപ്പ്, അവാർഡ്, ഗുരുപൂജ പുരസ്കാരം, യുവപ്രതിഭാ പുരസ്കാരം, കലാപഠന-ഗവേഷണ ഗ്രന്ഥങ്ങൾക്കുള്ള പുരസ്കാരം, ഡോക്യുമെന്ററി പുരസ്കാരം എന്നിവയിലാണ് അവാർഡ് നൽകുന്നത്


Previous Post Next Post